2011, മേയ് 21, ശനിയാഴ്‌ച

ഇന്നലെ രാത്രി...



കുറ്റാകൂരിരുട്ടു... ഞാന്‍ പുറത്തിറങ്ങി ലൈറ്റ് ഉണ്ട്...കൂടെ ഫ്രണ്ട്ഉം സൈക്കിള്‍നു ആണ് ഇറങ്ങിയത് എങ്ങും ഇരുട്ട് മാത്രം സ്ട്രീറ്റ്‌ ലൈറ്റ് പേരിനു മാത്രം വിജനമായ വഴികളില്‍  പാലത്തിന്റെ മുകളില്‍ ആരോ നില്‍ക്കുന്നു (തോന്നിയതാണ്) സൈക്കിള്‍ പയ്യനെ നീങ്ങി തുടങ്ങി ഞങ്ങള്‍ പോകുകയാണ് പാലം കയറി ഇറങ്ങി അവിടെ ഒരു നാടന്‍ പട്ടിയെ കണ്ടു അവന്‍ അത് ശ്രേധിക്കാതെ സൈക്കിള്‍ ചവിട്ടുകയാണ് ഞാനും അവന്റെ പുറകെ വച്ച് പിടിച്ചു പകുതി ദൂരം പിന്നിട്ടു കുറച്ചു മാറി ചെറിയ ഒരു ആള്‍ക്കൂട്ടം ഞങ്ങള്‍ അത് ശ്രേധിച്ചില്ല സൈക്കിള്‍ ചക്രം കറങ്ങികൊണ്ടിരുന്നു ആ അല്ക്കൂട്ടതിനടുത്തു വച്ച് ഒരാള്‍ ഞങ്ങളെ തടഞ്ഞു ഞാന്‍ സൈക്കിള്‍ നിര്‍ത്തി എന്തോ സംഭവിച്ചു എന്തോ ഓര്‍മയില്ല പിന്നെ ഞാന്‍ സൈക്കിള്‍ ചവിട്ടിയപ്പോള്‍ മുന്‍വശത്തെ ടയര്‍ പഞ്ചര്‍  പിന്നീടുള്ള സൈക്ലെന്റെ ഓട്ടം റിമ്മില്‍  ആയിരുന്നു ഞങ്ങള്‍ എത്തിയ വീട് ഒരു വിജന മായ പ്രദേശത്ത് ആയിരുന്നില്ല എങ്കിലും ദൂരെ ഒരു സ്മശാനം കാണുന്നുണ്ടായിരുന്നു.....കണ്ധ്ഹം പൊളിക്കുന്ന ചീവിടുകളുടെ ഒച്ച അസഹനീയമായിരുന്നു എവിടെ നിന്നോ വിന്‍ഡോസ്‌ ന്റെ സ്റ്റാര്‍ട്ട്‌അപ്പ്‌ ടൂണ്‍ കേട്ടു അവന്റെ ലാപ്ടോപ് ഉണരുകയാണ്,പലതരം ചിത്രങ്ങള്‍ അതില്‍ മാറിക്കൊണ്ടിരുന്നു എന്റെ ചിന്ത അപ്പോഴും ആ വീട്ടില്‍ മച്ചില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന ഭീമാകാരന്‍ എലിയെ കുറിച്ചായിരുന്നു പലതവണ അത് എന്റെ ഉറക്കം കേടുത്ത്തിയിട്ടുണ്ട് നിമിഷങ്ങള്‍ക്കകം എന്റെ എട്ടു ജിബി ഡാറ്റ ട്രവേലെര്‍ നിറഞ്ഞു ഞാന്‍ അതും കൊണ്ട് പുറത്തേക്കു ഇറങ്ങി ഇനി അങ്ങോട്ട്‌ ഞാന്‍ ഒറ്റയ്ക്ക് പോണം അവന്‍ കൂട്ടിനു ഇല്ല വഴിയിലെ ഇരുട്ട് എന്നെ മടി വിളിച്ചു കൊണ്ടിരുന്നു പ്രേതങ്ങളും ഭൂതങ്ങളും അടങ്ങുന്ന ഒരു നീണ്ട നിരതന്നെ എന്റെ മനസ്സില്‍ ഒരു സ്ലൈഡ് ഷോ കാണിച്ചു തന്നു സൈക്കിള്‍ ന്റെ പെടല്‍ കറങ്ങുന്നു  റിം റോഡില്‍ ഇടിക്കുന്ന ശബ്ദം ചീവിടുകളുടെ ശബ്ദത്തില്‍ അലിഞ്ഞു ഇല്ലാതാകുന്നു സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞു ചന്ദ്രന്റെ കിരണങ്ങളെ കാര്‍മേഖം മറച്ചു പിടിച്ചിരിക്കുന്നു ദൂരെ നിന്നും ഒരു ഹെഡ്ലൈറ്റ് അടുത്തടുത് വരുന്നു മന്ദമാരുതന് വംശനാശം സംഭിച്ചോ??
അറിയില്ല സൈക്കിള്‍ നീങ്ങുകയാണ് നേരത്തെ കണ്ട ആള്‍ക്കൂട്ടം അവിടെ ഇല്ല..
സൈക്കിള്‍ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു മുന്‍കാലശാപമോ അതോ ആരുടെയോ വൈരാഗ്യത്തിന്റെ ഫലമോ എന്നറിയില്ല k s e b തന്റെ തനി സ്വരൂപം കാണിച്ചു  ഇപ്പോള്‍ എനിക്ക് ചുറ്റും ഇരുട്ടാണ് ഒരു ഇല അനങ്ങുന്ന ഒച്ചപോലും എനിക്ക് ഇപ്പോള്‍ കേള്‍ക്കാം അടുത്ത വീട് കളില്‍ നിന്നുള്ള സീരിയലുകളുടെ ശബ്ദം നിലച്ചിരിക്കുന്നു.സൈക്കിള്‍ എന്നെയും കൊണ്ട് ഓടി കൊണ്ടിരുന്നു........    

5 അഭിപ്രായങ്ങൾ: